< Back
Kerala

Kerala
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
|14 Jan 2026 5:08 PM IST
കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെ പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്
പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവു ശിക്ഷ. കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെ പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
2023ല്‍ ചെര്‍പ്പുളശ്ശേരി പൊലീസെടുത്ത കേസിലാണ് വിധി. ജീവപര്യന്തത്തിന് പുറമെ ഒരു വര്‍ഷം കഠിനതടവും 60000 രൂപ പിഴയും കോടതി വിധിച്ചു. പട്ടികജാതി വിഭാഗത്തിലെ 14 വയസുകാരിയെ ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
കര്‍ണാടക സ്വദേശിയായ മനു മാലിക്ക് ജോലി തേടിയാണ് പാലക്കാടെത്തിയത്. ഇവിടെ വെച്ച് സൗഹൃദം നടിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ, തൊട്ടടുത്ത ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശാരീരിക ഉപദ്രവം കുട്ടി നേരിട്ടതായി പുറംലോകമറിഞ്ഞത്. 2023ലാണ് കേസിനാസ്പദമായ സംഭവം.