< Back
Kerala

Kerala
പാറ്റൂർ ആക്രമണകേസ്; ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി
|21 Jan 2023 11:52 AM IST
ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.
തിരുവനന്തപുരം: പാറ്റൂർ ആക്രമണകേസിൽ ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി.ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്‌സ് ഉടമ നിധിനെ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്. ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. നിധിനും സുഹൃത്തുക്കളും ഇന്നോവയില്‍ സഞ്ചരിക്കുമ്പോളാണ് ആക്രമണം നടന്നത്. കേസില്‍ ഓം പ്രകാശ് എട്ടാം പ്രതിയാണ്.