< Back
Kerala
പയ്യന്നൂർ ഫണ്ട് വിവാദം; വിശദീകരണ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
Kerala

പയ്യന്നൂർ ഫണ്ട് വിവാദം; വിശദീകരണ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Web Desk
|
22 Jun 2022 7:39 AM IST

കരിവെള്ളൂർ ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത പി ജയരാജനു നേരെയും വിമർശനമുണ്ടായി

കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് വിവാദം വിശദീകരിക്കാൻ വിളിച്ചു ചേർത്ത സിപിഎം ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എം പ്രകാശൻ മാസ്റ്ററെ ചില കമ്മിറ്റി അംഗങ്ങൾ തടഞ്ഞു വെച്ചതായാണ് വിവരം. കരിവെള്ളൂർ ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത പി ജയരാജനു നേരെയും കനത്ത വിമർശനമുണ്ടായി. കണക്കുകളിലെ അവ്യക്തത നീക്കണമെന്നും കുഞ്ഞികൃഷ്ണനെതിരായ നടപടി പിൻവലിക്കണമെന്നുമായിരുന്നു കീഴ് ഘടകങ്ങളിലെ പ്രധാന ആവശ്യം. ഇതോടെയാണ് ബ്രാഞ്ച് തലത്തിൽ വിശദമായ കണക്ക് അവതരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്. ഈ ആഴ്ച്ച ചേരുന്ന സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും. കൂടുതൽ നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം ഒരു സംസ്ഥാന കമ്മിറ്റി അംഗവും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ചേർന്ന് പയ്യന്നൂരിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് ടി ഐ മധുസൂദനനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.ഈ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വെക്കുന്നു. ഈ മാസം 26,27 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി പയ്യന്നൂർ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

Similar Posts