< Back
Kerala

Kerala
പഴയിടം ഇരട്ടക്കൊലപാതകം: പ്രതി അരുൺ ശശിക്ക് വധശിക്ഷ
|24 March 2023 12:24 PM IST
പിതൃസഹോദരിയായ തങ്കമ്മയേയും ഭർത്താവ് ഭാസ്‌കരൻ നായരേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്
കോട്ടയം: പഴയിടം ഇരട്ടക്കൊലപതാകത്തിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ. 2013 ആഗസ്ത് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിതൃസഹോദരിയായ തങ്കമ്മയേയും ഭർത്താവ് ഭാസ്‌കരൻ നായരേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. മോഷണത്തിന് വേണ്ടിയാണ് ഇരുവരേയും കൊലപ്പെടുത്തിയത്.
കോട്ടയം അഡീഷ്ണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവളിൽ അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. ഏകദേശം പത്ത് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധിയുണ്ടായത്.