< Back
Kerala
സോളാർ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി വീട്ടിൽ വന്ന് എഴുതി നൽകി: പി.സി ജോർജ്

പി.സി ജോർജ് 

Kerala

സോളാർ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി വീട്ടിൽ വന്ന് എഴുതി നൽകി: പി.സി ജോർജ്

Web Desk
|
10 Sept 2023 2:44 PM IST

പിണറായി വിജയൻ പറഞ്ഞിട്ടാണ് പരാതിക്കരിയെത്തിയതെന്നും പി.സി ജോർജ് പറഞ്ഞു.

കോട്ടയം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി പി സി ജോർജ്. പരാതിക്കാരി വീട്ടിലെത്തി സാക്ഷി പറയണമെന്ന് ആവശ്യപ്പെട്ടെന്നും പിണറായി വിജയൻ പറഞ്ഞിട്ടാണ് പരാതിക്കരിയെത്തിയതെന്നും പി.സി ജോർജ് പറഞ്ഞു. അന്ന് ഉമ്മൻചാണ്ടിക്കെതിരെ സംസാരിച്ചെങ്കിലും സത്യം മാത്രമാണ് സിബിഐ അന്വേഷണത്തിൽ പറഞ്ഞതെന്നും പി.സി ജോർജ് വെളിപ്പെടുത്തി.

'ദല്ലാൾ നന്ദകുമാർ വഴി പരാതിക്കാരിയെ പിണറായി വിജയൻ കണ്ടു. ശേഷം പരാതി എഴുതി കൊടുക്കുകയും ആ പരാതി സി.ബി.ഐയ്ക്ക് പിണറായി കൊടുത്തു. ഇതിനു പിന്നാലെ പരാതിക്കാരി എന്നെ വീട്ടിൽ വന്നു കാണുകയും, മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരാതി മുഖ്യമന്ത്രി സി.ബി.ഐയ്ക്ക് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. മൊഴി ഇങ്ങനെ പറയണമെന്ന് എഴുതി തന്നു. അത് വാങ്ങി വെയ്ക്കുകയും ഞാനൊന്നും അവരോട് അതിനെ കുറിച്ച് മിണ്ടിയില്ല. പിന്നീട് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വന്നു, പരാതി കളവാണെന്ന് ഞാന്‍ പറഞ്ഞു. അവര്‍ എഴുതിത്തന്ന കടലാസ് എടുത്ത് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. അതുവായിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് മനസിലായി'- പി.സി. ജോര്‍ജ് പറഞ്ഞു.


Similar Posts