< Back
Kerala
വിദ്വേഷ പരാമര്‍ശക്കേസ്; പി.സി ജോര്‍ജിന് ജാമ്യം
Kerala

വിദ്വേഷ പരാമര്‍ശക്കേസ്; പി.സി ജോര്‍ജിന് ജാമ്യം

Web Desk
|
28 Feb 2025 11:20 AM IST

ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് ജാമ്യം.ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ജോർജ് വ്യാജ മെഡിക്കൽ രേഖയാണ് ഹാജരാക്കിയതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു.

നേരത്തെ പ്രതിഭാഗത്തിൻ്റെയും പ്രൊസിക്യൂഷൻ്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഇന്ന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജോർജിന് ജാമ്യം അനുവദിച്ചത് . ആരോഗ്യ നില അടക്കം കണക്കിലെടുത്താണ് ജാമ്യം .കോടതി ഉത്തരവിൻ്റെ പകർപ്പ് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമെ വ്യവസ്ഥകൾ സംബന്ധിച്ച് വ്യക്ത വരൂ. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന ജോർജിനെ തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. ജാമ്യഉത്തരവ് പാലാ സബ് ജയിൽ അധികൃതർക്ക് കൈമാറും.

പരാതി വിജയം കണ്ടുവെന്നും ജോർജ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റും അഭിഭാഷകനുമായ നാസർ ആരോപിച്ചു. ജനുവരി 5ന് നടന്ന ചാനൽ ചർച്ചയിലാണ് ജോർജിൻ്റെ വിവാദ പരാർശം. ഇന്ത്യയിലെ മുഴുവൻ മുസ്‍ലിംകളും വർഗീയവാദികളാന്നെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം.



Similar Posts