< Back
Kerala
സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസുമായി പി.സി ജോർജിന് അടുത്ത ബന്ധം; തെളിവുകൾ പുറത്ത്
Kerala

സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസുമായി പി.സി ജോർജിന് അടുത്ത ബന്ധം; തെളിവുകൾ പുറത്ത്

Web Desk
|
9 Jun 2022 9:25 AM IST

കഴിഞ്ഞ വർഷം ഏപ്രിലിൽ തൊടുപുഴയിൽ നടന്ന എച്ച്ആർഡിഎസിന്റെ പരിപാടിക്കിടെയായിരുന്നു ജോർജിന്റെ വിവാദമായ ലൗ ജിഹാദ് പരാമർശം.

പാലക്കാട്: സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസുമായി പി.സി ജോർജിന് അടുത്ത ബന്ധം. എച്ച്ആർഡിഎസിന്റെ നിരവധി പരിപാടികളിൽ ജോർജ് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ തൊടുപുഴയിൽ നടന്ന എച്ച്ആർഡിഎസിന്റെ പരിപാടിക്കിടെയായിരുന്നു ജോർജിന്റെ വിവാദമായ ലൗ ജിഹാദ് പരാമർശം.

കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിനോട് മാധ്യമപ്രവർത്തകർ പി.സി ജോർജുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ പി.സി ജോർജിനും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കെ.ടി ജലീൽ ആരോപിച്ചിരുന്നു. ജലീലിന്റെ പരാതിയിൽ പി.സി ജോർജിനെയും സ്വപ്‌നയേയും പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറാനാണ് തീരുമാനം.

Similar Posts