< Back
Kerala
വിദ്വേഷ പരാമര്‍ശം: ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ കേസെടുത്ത് ഭീഷണിപ്പെടുത്താമെന്ന് സര്‍ക്കാരും കോണ്‍ഗ്രസ്സും കരുതേണ്ട: പി.സി ജോര്‍ജ്
Kerala

വിദ്വേഷ പരാമര്‍ശം: ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ കേസെടുത്ത് ഭീഷണിപ്പെടുത്താമെന്ന് സര്‍ക്കാരും കോണ്‍ഗ്രസ്സും കരുതേണ്ട: പി.സി ജോര്‍ജ്

Web Desk
|
17 July 2025 8:49 PM IST

നാളെ ഇനിയും കേസ് വന്നാല്‍ കുഴപ്പമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു

കോട്ടയം: കേസെടുത്ത് വിരട്ടാന്‍ നോക്കേണ്ടെന്ന് ബിജെപി നേതാവ് പി.സി ജോര്‍ജ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആളുകളെ കേസെടുത്ത് ഭീഷണിപ്പെടുത്താമെന്ന് പിണറായി സര്‍ക്കാരും കോണ്‍ഗ്രസ്സും ചിന്തിക്കേണ്ട. ഇപ്പോള്‍ തന്നെ നിരവധി കേസുണ്ട്. നാളെ ഇനിയും കേസ് വന്നാലും കുഴപ്പമില്ലെന്നും ജോര്‍ജ് പറഞ്ഞു.

ചങ്ങനാശ്ശേരിയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. തൊടുപുഴയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

അതേസമയം, വിദ്വേഷ പരാമര്‍ഷം നടത്തിയ കേസില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തത് മറ്റൊരു കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.സി ജോര്‍ജിന് തിരിച്ചടിയാകും. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അനുവധിച്ച ജാമ്യ വ്യവസ്ഥങ്ങള്‍ ലംഘിച്ചതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കേണ്ടി വരും.

Related Tags :
Similar Posts