< Back
Kerala

Kerala
വിദ്വേഷ പരാമർശം: പി.സി ജോർജ് കീഴടങ്ങി
|24 Feb 2025 11:06 AM IST
ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്
കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി. നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്.
ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.വീടിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ കാത്ത് നിന്ന പൊലീസിനെ കബളിപ്പിച്ചാണ് ജോർജ് കോടതിയെത്തിയത്. പോലീസിനോട് റിപ്പോർട്ട് കോടതിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
ജാമ്യം നൽകണോ പോലീസ് കസ്റ്റഡിയിൽ വിടണമോയെന്ന് മജിസ്ട്രേറ്റ് തീരുമാനിക്കും.