< Back
Kerala
പി.സി ജോര്‍ജ് ഒളിവിലോ? ഫോൺ സ്വിച്ച് ഓഫ് ആണെന്നും ലൊക്കേഷൻ ലഭ്യമല്ലെന്നും പൊലീസ്
Kerala

പി.സി ജോര്‍ജ് ഒളിവിലോ? ഫോൺ സ്വിച്ച് ഓഫ് ആണെന്നും ലൊക്കേഷൻ ലഭ്യമല്ലെന്നും പൊലീസ്

Web Desk
|
21 May 2022 8:04 PM IST

ഉച്ചക്ക് വീട്ടില്‍ നിന്ന് പുറത്തു പോയ പി.സി ജോര്‍ജ് ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പൊലീസ് തെരയുന്ന പിസി ജോർജിനെ കണ്ടെത്താനായില്ലെന്ന് പൊലീസ്. ഉച്ചക്ക് വീട്ടില്‍ നിന്ന് പുറത്തു പോയ പി.സി ജോര്‍ജ് ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജോര്‍ജിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ലൊക്കേഷൻ ലഭ്യമല്ലെന്നും പൊലീസ് പറഞ്ഞു. ഇന്ന് വൈകീട്ടാണ് പി.സി ജോർജിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ജോര്‍ജിന്‍റെ പൂഞ്ഞാറിലെ വീട്ടിലാണ് പരിശോധന നടത്തിയത്. തൃക്കാക്കര എ.സി.പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വെണ്ണലയിൽ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. മുൻകൂർ ജാമ്യം തള്ളിയെങ്കിലും പി.സി.ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ്കൂടി അറിഞ്ഞശേഷമായിരിക്കും നടപടി എന്നും കൊച്ചി പൊലീസ് കമ്മീഷ്ണർ സി.എച് നാഗരാജു പറഞ്ഞു. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.

പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പി.സി ജോർജിന് എതിരായിരുന്നു. പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ നടത്തിയ ഇത്തരത്തിലൊരു പ്രസംഗം മതവിദ്വേഷം ഉണ്ടാക്കാൻ കാരണമായി എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Tags :
Similar Posts