< Back
Kerala
ആരോഗ്യനില മോശമായി; അബ്ദുൽ നാസർ മഅ്ദനി ആശുപത്രിയിൽ
Kerala

ആരോഗ്യനില മോശമായി; അബ്ദുൽ നാസർ മഅ്ദനി ആശുപത്രിയിൽ

Web Desk
|
23 May 2022 6:00 PM IST

കഴിഞ്ഞ മാസം നോമ്പുതുറയോടനുബന്ധിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കവെ രക്തസമ്മർദം ഉയർന്ന് മഅ്ദനിയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. എം.ആർ.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാർത്ഥന വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.

കഴിഞ്ഞ മാസം ആരോഗ്യനില മോശമായതിനെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റമദാൻ നോമ്പുതുറയോടനുബന്ധിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കവെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നാണ് ആരോഗ്യനില മോശമായത്. തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിലടക്കം പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലായിരുന്നു.

Summary: PDF Chairman Abdul Nasir Maudany gets hospitalized after his health deteriorates

Similar Posts