< Back
Kerala
PDP expelled Nisar Mehtar
Kerala

'തുടർച്ചയായ അച്ചടക്ക ലംഘനം': നിസാർ മേത്തറെ പുറത്താക്കി പി.ഡി.പി

Web Desk
|
8 July 2023 9:55 PM IST

കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസിൽ നിസർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജനറൽ സെക്രട്ടറി നിസാർ മേത്തറെ പുറത്താക്കി പി.ഡി.പി. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തേ കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസിൽ നിസർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

"തുടര്‍ച്ചയായി സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയേയും പാര്‍ട്ടി നേതൃത്വത്തേയും പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നിരന്തരമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകനും ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ള ആളുമായ നിസ്സാര്‍ മേത്തറെ പി.ഡി.പി.യുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അനുമതിയോടെ പുറത്താക്കി". സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പ്രസ്താവനയിൽ അറിയിച്ചു.

പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കു വയ്ക്കുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി മാധ്യമപ്രവർത്തക ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ അശ്ലീല സന്ദേശമയച്ചത്.

Related Tags :
Similar Posts