< Back
Kerala
PDP Support LDF
Kerala

മൂന്നിടങ്ങളിലും എൽഡിഎഫിനൊപ്പം; പിന്തുണ തുടരുമെന്ന് പിഡിപി

Web Desk
|
9 Nov 2024 5:45 PM IST

പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും പിഡിപി നേതാക്കൾ പറഞ്ഞു

കൊച്ചി: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി. എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് പിന്തുണ തുടരാന്‍ തീരുമാനിച്ചതെന്ന് പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ പറഞ്ഞു.

പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഇ. ശ്രീധരനുണ്ടാക്കിയ മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്നും കൊച്ചിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പറഞ്ഞു.

Similar Posts