< Back
Kerala
ഇരട്ടക്കൊലപാതകം;  സമാധാനയോഗം അഞ്ചുമണിയിലേക്ക് മാറ്റി, ബഹിഷ്‌കരിക്കുമെന്ന്  ബി.ജെ.പി
Kerala

ഇരട്ടക്കൊലപാതകം; സമാധാനയോഗം അഞ്ചുമണിയിലേക്ക് മാറ്റി, ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി

Web Desk
|
20 Dec 2021 9:12 AM IST

മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്‌കരിച്ചത്

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്. ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്‌കരിച്ചത്.പോസ്റ്റ് മോർട്ടം നടപടി വൈകിച്ച കാര്യം വളരെ വൈകിയാണ് പ്രവർത്തകരെ അറിയിച്ചത്. സംസ്‌കാരം നടക്കുന്ന സമയമായതിനാലും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നും ആലപ്പുഴ കലക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts