< Back
Kerala
നിഖില വിമലിന്റെ പെണ്ണ് കേസ് നവംബറിൽ റിലീസ്

ഓദ്യോഗിക പോസ്റ്റർ  Photo|Special Arrangement‌

Kerala

നിഖില വിമലിന്റെ 'പെണ്ണ് കേസ്' നവംബറിൽ റിലീസ്

Web Desk
|
5 Oct 2025 11:57 AM IST

ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാനകഥാപാത്രങ്ങളാണ്

കൊച്ചി: നിഖില വിമലിനെ നായികയാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' നവംബറിൽ തിയേറ്ററുകളിലെത്തും.

ചിത്രത്തിൻറെ ഔദ്യോ​ഗിക പോസ്റ്റർ പുറത്തിറക്കി. നിഖിലക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാനകഥാപാത്രങ്ങളാണ്. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ. ജ്യോതിഷ് എം. സുനു, എ.വി ഗണേഷ് മലയത്ത് എന്നിവരാണ് സംഭാഷണം തയാറാക്കിയത്.

ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, ഛായാഗ്രഹണം-ഷിനോസ്, പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ

Similar Posts