< Back
Kerala
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ഭരണപരിഷ്കാര കമ്മീഷന്‍ ശിപാർശ മന്ത്രിസഭാ യോഗം തള്ളി
Kerala

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ഭരണപരിഷ്കാര കമ്മീഷന്‍ ശിപാർശ മന്ത്രിസഭാ യോഗം തള്ളി

Web Desk
|
27 Nov 2024 7:56 PM IST

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശിപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ മന്ത്രിസഭാ യോഗം തള്ളി. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശിപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം.

മുനമ്പം വിഷയത്തിൽ മൂന്ന് മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും തീരുമാനമായി. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ചീഫ് സെക്രട്ടറി തീരുമാനിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കമ്മീഷൻ ശിപാർശ ചെയ്യണം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏർപ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭാ യോഗം നല്‍കി. കരട് സപ്ലിമെന്‍ററി കണ്‍സഷന്‍ കരാര്‍ അംഗീകരിച്ചു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്‍ററി കരാര്‍ ആവശ്യമായി വന്നത്. നിയമവകുപ്പിന്‍റെയും അഡ്വക്കറ്റ് ജനറലിന്‍റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്‍ററി കരാറിന് മന്ത്രിസഭ അനുമതി നല്‍കിയത്.

തൃശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നല്‍കാനുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രി തലത്തില്‍ സ്വീകരിക്കും.

Similar Posts