< Back
Kerala
പെൻഷൻ കമ്പനിയെ ചൊല്ലി സഭയിൽ പോര്: സാമ്പത്തിക സ്ഥിതി തകർക്കാൻ ശ്രമമെന്ന് ധനമന്ത്രി; ഉത്തരവാദിത്വം സർക്കാരിനെന്ന് പ്രതിപക്ഷം
Kerala

പെൻഷൻ കമ്പനിയെ ചൊല്ലി സഭയിൽ പോര്: സാമ്പത്തിക സ്ഥിതി തകർക്കാൻ ശ്രമമെന്ന് ധനമന്ത്രി; ഉത്തരവാദിത്വം സർക്കാരിനെന്ന് പ്രതിപക്ഷം

Web Desk
|
7 July 2022 12:32 PM IST

പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ തകർക്കാൻ ശ്രമമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തിന്റെ ഭാവിയെ തകർക്കാൻ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതായും മന്ത്രി കുറ്റപ്പെടുത്തി. പെൻഷൻ കമ്പനിയുടെ ബാധ്യത പുതിയ ഉത്തരവിലൂടെ സർക്കാർ കൈയൊഴിഞ്ഞുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ വായ്പാ തിരിച്ചടവ് ബാധ്യതകളിൽ നിന്ന് സർക്കാർ പിൻമാറിയെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ് ബിയുടേതടക്കമുള്ള കടങ്ങളാണ് കേരളത്തിന്റെ ധനസ്ഥിതി മോശമാക്കിയതെന്ന വാദവും നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ മുന്നോട്ട് വെച്ചു. പെൻഷൻ കമ്പനിക്ക് സർക്കാർ ഗ്രാന്റ് നിർത്തിയെന്ന ആരോപണം ധനമന്ത്രി തള്ളി.

സാമ്പത്തിക ബാധ്യതാ വിഷയത്തിൽ ബി.ജെ.പിയുടെ വക്കീൽ ആകരുത് പ്രതിപക്ഷമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. തുടർന്ന് കേന്ദ്ര സമീപനങ്ങളേയും മന്ത്രി തള്ളി.സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും കിഫ് ബി അടക്കമുള്ള ബാധ്യതകൾ ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി

Similar Posts