< Back
Kerala

Kerala
പള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; എറണാകുളത്ത് നൂറിലേറെ പേർ ചികിത്സയിൽ
|12 Jan 2026 7:21 PM IST
സ്വകാര്യ കമ്പനിയുടെ ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്
എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യ വിഷബാധ. നൂറിലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. സ്വകാര്യ കമ്പനിയുടെ ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.