< Back
Kerala

Kerala
'പാർട്ടിയിലേക്ക് വരുന്നത് ആർ.എസ്.എസ് തനിസ്വരൂപമുള്ളവർ': എം.വി ഗോവിന്ദൻ
|17 July 2024 3:46 PM IST
'അവരെ കമ്യൂണിസ്റ്റാക്കാൻ സമയമെടുക്കും'
പത്തനംതിട്ട: തെറ്റുകൾ തിരുത്താൻ തയ്യാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ.എസ്.എസ് തനിസ്വരൂപമുള്ളവരാണ് പാർട്ടിയിലേക്ക് വരുന്നത്, അവരെ കമ്യൂണിസ്റ്റുകളാക്കാൻ സമയമെടുക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പത്തനംതിട്ടയിൽ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് 60ഓളം ആളുകൾ സി.പി.എമ്മിൽ ചേർന്നിരുന്നു. വധശ്രമക്കേസിലെ പ്രതിയെയടക്കം പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്തനംതിട്ട സിപിഎമ്മിലേക്ക് പ്രവേശിച്ചവരിൽ ഒരു കാപ്പാ കേസ് പ്രതിയുമുണ്ടായിരുന്നു.