
Photo| Getty Images
തിരുവനന്തപുരത്ത് സ്കൂളിൽ പെപ്പർ സ്പ്രേ പ്രയോഗം; വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ
|സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കിടയിലാണ് പെപ്പർ സ്പ്രേ പ്രയോഗമുണ്ടായത്
തിരുവനന്തപുരം: കല്ലിയൂർ പുന്നംമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപികർക്കും ദേഹാസ്വാസ്ഥ്യം. വിദ്യാർഥി കൊണ്ടുവന്ന സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം. 9 വിദ്യാർത്ഥികളോടൊപ്പം അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കിടയിലാണ് പെപ്പർ സ്പ്രേ പ്രയോഗമുണ്ടായത്. പെപ്പർ സ്പ്രേ കൊണ്ടുവന്നതെന്തിനാണെന്ന് വ്യക്തമല്ല. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുമ്പ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.