< Back
Kerala

Kerala
കണ്ണൂർ പേരാവൂരിൽ അച്ഛന് മകന്റെ ക്രൂരമർദനം
|6 Jun 2022 11:51 AM IST
ഇന്നലെ ഉച്ചക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ മാർട്ടിൻ പിതാവിനെ മർദിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവിനെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കണ്ണൂർ: പേരാവൂരിൽ അച്ഛന് മകന്റെ ക്രൂരമർദനം. ചൗളനഗർ സ്വദേശി മാർട്ടിനെയാണ് മകൻ ക്രൂരമായി മർദിച്ചത്. മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ മാർട്ടിൻ പിതാവിനെ മർദിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവിനെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാപ്പച്ചന്റെ മറ്റു രണ്ട് മക്കളാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിച്ചത്.
അതേസമയം മകനെതിരെ പരാതി നൽകാൻ പാപ്പച്ചൻ തയ്യാറായില്ല. കുടുംബം പരാതി നൽകാത്തതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് മാർട്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.