< Back
Kerala

Kerala
ശരത്‌ലാലിന്റെ സഹോദരിക്ക് കല്യാണം; ഏട്ടനായി വരന്റെ കൈപിടിച്ച് ഷാഫി പറമ്പിൽ
|9 July 2023 6:34 PM IST
ശരത്ലാലിന്റെ സഹോദരി അമൃതയുടെ വിവാഹനിശ്ചയമാണ് നടന്നത്, മുകേഷ് ആണ് വരൻ
കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിൽ ഏട്ടനായി വരന്റെ കൈപിടിച്ചു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മുകേഷ് ആണ് വരൻ.
2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സി.ബി.ഐ കേസ്.