< Back
Kerala
പെരിയ ഇരട്ടക്കൊല; സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
Kerala

പെരിയ ഇരട്ടക്കൊല; സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Web Desk
|
9 Dec 2021 7:01 AM IST

എറണാകുളം സി.ജെ.എം കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സി.ജെ.എം കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യപേക്ഷ നൽകിയത്. സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ.

കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും ഈയിടെ പ്രതി ചേര്‍ത്തിരുന്നു. ഇരുപതാം പ്രതിയാണ് കുഞ്ഞിരാമന്‍. കസ്റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്.

സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയിലേതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സിപിഎം നേതാക്കള്‍ അടക്കം 10 പേര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 5 പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Similar Posts