
മലപ്പുറത്ത് ആശാ വർക്കർമാർക്ക് അധിക വേതനം നൽകുന്നതിന് അനുമതി നിഷേധിച്ചു
|ആശാവർക്കർമാരെ തദ്ദേശ ഭരണ സ്ഥാപനമല്ല നിയമിച്ചത് എന്ന് കാണിച്ചാണ് ആവശ്യം നിരസിച്ചത്
മലപ്പുറം: ആശാവർക്കർമാർക്ക് അധികവേതനം നൽകുന്നതിന് അനുമതി നിഷേധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിന്റെ അനുമതിയാണ് നിരസിച്ചത്.പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി നൽകാനായിരുന്നു പഞ്ചായത്ത് അപേക്ഷ നൽകിയത്.ആശാവർക്കർമാരെ തദ്ദേശ ഭരണ സ്ഥാപനം അല്ല നിയമിച്ചത് എന്ന് കാണിച്ചാണ് ആവശ്യം നിരസിച്ചത്.അനുമതി നിഷേധിച്ചതോടെ പഞ്ചായത്തിന് പണം നല്‍കാനാകുന്നില്ല.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി നൽകാനായിരുന്നു പഞ്ചായത്ത് അപേക്ഷ നൽകിയത്.എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്ന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 22ന് ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ പഞ്ചായത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.ആശാവർക്കർമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ല നിയമിച്ചത് എന്ന് കാണിച്ചായിരുന്നു പഞ്ചായത്തിന്റെ ആവശ്യം നിരസിച്ചത്.