< Back
Kerala
മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി വേണം; പ്രവാസി മലയാളിയുടെ ഹരജി ഇന്ന് പരിഗണിക്കും
Kerala

മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി വേണം; പ്രവാസി മലയാളിയുടെ ഹരജി ഇന്ന് പരിഗണിക്കും

Web Desk
|
9 Aug 2021 6:51 AM IST

രണ്ട് ഡോസ് കോവാക്സീൻ എടുത്തതിന് പുറമെ കൊവിഷീൽഡ് വാക്സീനും എടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം

മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സൗദി അറേബ്യയിലെ ജോലി നഷ്ടമാകാതിരിക്കാൻ ആണ് മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി തേടി കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരീഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ഡോസ് കോവാക്സീൻ എടുത്തതിന് പുറമെ കൊവിഷീൽഡ് വാക്സിനും എടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

ഗൾഫിൽ കൊവാക്സിന്‍ എടുത്തവർക്ക് സന്ദർശന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഗിരീഷ് കുമാറിന്‍റെ ഹരജി. ആഗസ്ത് 30 ന് സൗദി അറേബ്യയിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും ഗിരീഷ് കുമാർ ഹരജിയിൽ വ്യക്തമാക്കുന്നു. 8 വർഷമായി സൗദി അറേബ്യയിൽ വെൽഡർ ആയി ജോലി ചെയ്യുന്ന ഗിരികുമാർ കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തി വാക്സീൻ സ്വീകരിച്ചത്. ഹരജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയിട്ടുണ്ട്.

Similar Posts