< Back
Kerala

Kerala
കണ്ണൂരിൽ ബോംബ് സ്‌ഫോടനം; രണ്ടുപേർ മരിച്ചു
|6 July 2022 7:37 PM IST
കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം
കണ്ണൂർ മട്ടന്നൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ്, മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്. കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മട്ടന്നൂർ കാശിമുക്കിലെ കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്.
പൊട്ടിയത് സ്റ്റീൽ ബോംബുകളാണെന്നാണ് നിഗമനമെന്നും ആക്രി കച്ചവട സ്ഥാപനം ഉടമയെ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു. സംശയ ദൂരീകരണത്തിനായി വിശദമായ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
person died in a bomb blast in Kannur's Mattannur.