< Back
Kerala

Kerala
പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു
|7 Aug 2023 11:47 AM IST
താമരശ്ശേരി മിനി ബൈപ്പാസിൽ എം.കെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണിരുപ്പിൽ നിഷ (38) നാണ് കടിയേറ്റത്.
താമരശ്ശേരി: പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ എം.കെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണിരുപ്പിൽ നിഷ (38) നാണ് കടിയേറ്റത്. രാത്രി 10.30ഓടെ ഫ്‌ളാറ്റിന്റെ മുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോൾ ഓടിയെത്തിയ പെരുച്ചാഴി കാലിൽ കടിക്കുകയായിരുന്നു.
ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഞരമ്പ് അറ്റുപോയതിനാൽ സർജറി നടത്തേണ്ടതുണ്ട്. രക്തസ്രാവം നിലച്ചതിന് ശേഷമേ സർജറി നടത്താൻ സാധിക്കുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.