< Back
Kerala

Kerala
ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം; യുവാവ് മരിച്ചു
|22 March 2024 5:56 PM IST
എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചു.
കൊച്ചി: പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ബസ്സിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജങ്ഷനിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം.
രണ്ട് ബൈക്കുകളിലായി മത്സരയോട്ടം നടത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പട്ടിമറ്റം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് വന്ന ബസിനടിയിലേക്കാണ് ഡ്യൂക്ക് ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിന്റെ റേഡിയേറ്റർ തകർന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഏറെ സമയമെടുത്താണ് യുവാവിനെ ബസിനടിയിൽനിന്ന് പുറത്തെടുത്തത്.