< Back
Kerala

Kerala
പെരുമ്പാവൂർ എം.സി റോഡിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു
|3 April 2024 9:36 AM IST
കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്.
കൊച്ചി: പെരുമ്പാവൂർ എം.സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്ത ഇവരുടെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി.
മരിച്ച എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്. ബ്ലെസി നഴ്‌സിങ് വിദ്യാർഥിയാണ്. മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു.