< Back
Kerala

Kerala
'വധശിക്ഷ നടപ്പായി കാണാനാണ് ഞാൻ ജീവിക്കുന്നത്'; കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ
|19 July 2024 10:11 AM IST
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്ക് അറുതി ഉണ്ടാകാൻ വധശിക്ഷ നടപ്പാക്കണമെന്നും അമ്മ മീഡിയവണിനോട്
കൊച്ചി: അമീറുല്‍ ഇസ്‍ലാമിൻ്റെ വധശിക്ഷയിൽ ഇളവ് നൽകരുതെന്ന് എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ. 'മകളുടെ കൊലപാതകിയുടെ വധശിക്ഷ നടപ്പായി കാണാനാണ് താൻ ജീവിക്കുന്നത്. എല്ലാ ഭാഗങ്ങളും പരിശോധിച്ചാണ് വധശിക്ഷ വിധിച്ചത്. ഇനിയും കൂടുതലായി എന്ത് പഠിക്കാനാണ് എന്ന് അറിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്ക് അറുതി ഉണ്ടാകാൻ വധശിക്ഷ നടപ്പാക്കണമെന്നും കൊല്ലപ്പെട്ട നിയമ വിദ്യാർഥിയുടെ അമ്മ പറഞ്ഞു.