< Back
Kerala

Kerala
തേക്കിൻക്കാട് മൈതാനം വേദിയാക്കരുത്; കലോത്സവവേദിക്കെതിരായ ഹരജി തള്ളി
|13 Jan 2026 11:53 AM IST
ഹരജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് കോടതി
കൊച്ചി: കലോത്സവത്തിന് തേക്കിൻക്കാട് മൈതാനം വേദിയാക്കിയതിനെതിരായ ഹരജി തള്ളി. 10,000 രൂപ പിഴയടക്കം ചുമത്തിയാണ് ദേവസ്വം ബെഞ്ച് ഹരജി തള്ളിയത്.
ഹരജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് കോടതി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പിഴ വിധിച്ചത്
2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം. ജനുവരി 14-ന് രാവിലെ 10.00 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.