< Back
Kerala

Kerala
പാലാരിവട്ടം അഴിമതി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹരജി തള്ളി
|29 April 2021 4:01 PM IST
ജില്ലയ്ക്ക് പുറത്ത് പോകാൻ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്
പാലാരിവട്ടം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹരജി തള്ളി. ജില്ലയ്ക്ക് പുറത്ത് പോകാൻ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
നേരത്തെ ഉപാധികളോടെയാണ് കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം നൽകിയത്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് കോടതിയിൽ നൽകണം എന്നിങ്ങനെയാണ് ഉപാധികൾ.
കേസിൽ കഴിഞ്ഞ വർഷം നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.