< Back
Kerala

Kerala
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹരജി; സുപ്രിംകോടതി ഇന്ന് വാദം കേൾക്കും
|14 July 2025 6:54 AM IST
വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി നൽകിയിരുന്നത്
നിമിഷ പ്രിയയുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രിംകോടതി ഇന്ന് വിശദമായ വാദം കേൾക്കും. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബവുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ജസ്റ്റിസ് വിക്രം നാഥും സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി നൽകിയിരുന്നത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ നിലവിലെ സാഹചര്യം അറിയിക്കാനാണ് കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശംനൽകിയത്.
watch video: