< Back
Kerala
സർക്കാർ ശമ്പളം  പറ്റുന്നയാൾ ദേവസ്വം ബോർഡിൽ പാടില്ല;  കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി ഡോ.ബി.അശോക് IAS
Kerala

'സർക്കാർ ശമ്പളം പറ്റുന്നയാൾ ദേവസ്വം ബോർഡിൽ പാടില്ല'; കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി ഡോ.ബി.അശോക് IAS

Web Desk
|
5 Dec 2025 9:00 AM IST

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹരജി. സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോക് ഐഎഎസാണ് കോടതിയെ സമീപിച്ചത്.

സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് ഹരജിയിൽ പറയുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു.ഹരജിയിൽ കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സർക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടീസ് അയച്ചു. കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻ്റ് ഇൻ ഗവണ്മെൻ്റ് (IMG) എന്ന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്ടർ കൂടി ആണ്.


Similar Posts