< Back
Kerala

Kerala
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
|18 Sept 2023 6:57 AM IST
മൂവാറ്റുപുഴ വിജിലൻസ് കോടതി തെളിവുകൾ പരിശോധിച്ചില്ലെന്ന് പരാതിക്കാരൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും മുഖ്യമന്ത്രിയുടെ മകൾക്കുമെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
മൂവാറ്റുപുഴ വിജിലൻസ് കോടതി തെളിവുകൾ പരിശോധിച്ചില്ലെന്നും കേസ് വീണ്ടും കേൾക്കാൻ നിർദേശം നൽകണമെന്നുമാണ് പരാതിക്കാരൻ്റെ വാദം. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എൻ നഗരേഷിൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.