< Back
Kerala
ഓണസമ്മാനമായി പെട്രോളും ഡീസലും;  ഒന്നാം സമ്മാനം 30 ലിറ്റർ
Kerala

ഓണസമ്മാനമായി പെട്രോളും ഡീസലും; ഒന്നാം സമ്മാനം 30 ലിറ്റർ

Web Desk
|
16 Aug 2021 8:33 AM IST

ചൂണാട്ട് പമ്പിൽ നിന്നും അത്തം മുതൽ ഇന്ധനം നിറക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം

ഇന്ധനവില കുതിച്ചുയരുമ്പോൾ ഓണത്തിന് ലിറ്ററു കണക്കിന് ഇന്ധനം സമ്മാനമായി നൽകുകയാണ് തൊടുപുഴ മുതലക്കോടത്തെ പമ്പുടമ. ചൂണാട്ട് പമ്പിൽ നിന്നും അത്തം മുതൽ ഇന്ധനം നിറക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം.

ഇത് മുതലക്കോടം ചൂണാട്ട് ഭാരത് പെട്രോളിയം പമ്പ്. ഇവിടെ നിന്നും ഇന്ധനം നിറക്കുന്നവർ ഇപ്പോൾ ഒരു സമ്മാനക്കൂപ്പൺ പൂരിപ്പിക്കുന്നതിന്‍റെ തിരക്കിലാണ്. ഓണത്തിന് ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിൽ 30 ലിറ്റർ ഇന്ധനമാണ് ഒന്നാം സമ്മാനം, 15 ലിറ്റർ, 5 ലിറ്റർ, 2.5 ലിറ്റർ , ഒരു ലിറ്റർ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവർക്കും ഭാഗ്യം പരീക്ഷിക്കാം. അതായത് ഭാഗ്യമുണ്ടെങ്കിൽ 50 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 30 ലിറ്റർ വരെ ലഭിച്ചേക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഷ്ടാനുസരണം പെട്രോളോ ഡീസലോ സമ്മാനമായി വാങ്ങാം. പ്രതിസന്ധിക്കാലത്തെ സമ്മാന പദ്ധതിയിൽ ഉപഭോക്താക്കളും ഏറെ സന്തോഷത്തിലാണ്. ഉത്രാട ദിനത്തിലാണ് സമ്മാനർഹരെ തെരഞ്ഞെടുക്കുക. വിജയിക്ക് 30 ലിറ്റർ ഒന്നിച്ച് ആവശ്യമില്ലെങ്കിൽ പലതവണയായി ഇന്ധനം നിറക്കാനും അവസരമുണ്ട്.



Related Tags :
Similar Posts