< Back
Kerala
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പിലേക്ക് തോണിയെത്തിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
Kerala

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പിലേക്ക് തോണിയെത്തിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Web Desk
|
23 March 2026 1:25 PM IST

ഉദയംപേരൂരിലെ ഐഒസി പെട്രോള്‍ പമ്പിലായിരുന്നു പ്രതിഷേധം

കൊച്ചി: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിൽ വ്യത്യസ്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. ഉദയംപേരൂരിലെ ഐഒസി പെട്രോള്‍ പമ്പിലേക്ക് ട്രോളിയില്‍ തോണിയെത്തിച്ചാണ് പ്രതിഷേധം. തോണിയിലെ മോട്ടോറിലേക്കായി നേരത്തെ കുപ്പിയില്‍ പെട്രോള്‍ നല്‍യിരുന്നു.എന്നാല്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവിന് പിന്നാലെയാണ് പ്രതിഷേധം നടത്തിയത്.

രണ്ട് പെട്രോള്‍ പമ്പിലായിരുന്നു പ്രതിഷേധം നടത്തിയത്. പമ്പില്‍ പ്രതിഷേധം കനത്തതോടെ പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


Similar Posts