< Back
Kerala
കേരളത്തിലും 100 കടന്ന് പെട്രോള്‍ വില
Kerala

കേരളത്തിലും 100 കടന്ന് പെട്രോള്‍ വില

Web Desk
|
24 Jun 2021 6:28 AM IST

കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്

കേരളത്തിലെ പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില സെഞ്ച്വറിയിലെത്തിയത്. തമിഴ്നാട് - കേരള അതിർത്തിയിലാണ് പെട്രോൾ വില 100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി. ഈ മാസം 12ആമത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്. പ്രീമിയം പെട്രോളിന് നേരത്തെ തന്നെ കേരളത്തില്‍ 100 കടന്നിരുന്നു.

കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിക്കു മേല്‍ ഇരുട്ടടിയായി മാറുകയാണ് ഇന്ധനവില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.

Related Tags :
Similar Posts