< Back
Kerala

Kerala
കുതിപ്പ് തുടരുന്നു; ഇന്നും കൂട്ടി
|4 Jun 2021 8:25 AM IST
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 27 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 95.05 രുപയും ഡീസൽ ലിറ്ററിന് 90.43 രൂപയുമാണ് പുതിയ നിരക്ക്.
കൊച്ചിയില്‍ പെട്രോള്‍ വില 95.74 രൂപയും ഡീസല്‍ വില 90.55 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 96.74 രൂപയിലേക്ക് എത്തി. ഡീസല്‍ വില 92.04 രൂപയായി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം പല സംസ്ഥാനങ്ങളിലും 100 കടന്നു കഴിഞ്ഞു.