< Back
Kerala
സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം
Kerala

സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം

Web Desk
|
15 Aug 2023 12:44 PM IST

ആറു പേരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം. സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ആറു പേരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈൽ, കളമശേരി സ്വദേശികളായ വിഷ്ണുജിത്,ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ എന്നിവരെയാണ് പിടിയിലായിരിക്കുന്നത്.

ഇന്നലെ അർധരാത്രിയാണ് പത്തടിപ്പാലത്തെ പെട്രോൾ പമ്പിൽ സംഘർഷമുണ്ടായത്. സി.എൻ.ജി നിറക്കുമ്പോൾ വാഹനത്തിൽ നിന്ന് യാത്രക്കാരോട് ഇറങ്ങിനിൽക്കാൻ പെട്രോൾ പമ്പ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പ്രതികൾ തയ്യാറായില്ല.തുടർന്ന് ജീവനക്കാരും പ്രതികളും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമർദനത്തിലേക്ക് നയിച്ചത്. പെട്രോൾ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവർക്കാണ് മർദനമേറ്റത്.


Similar Posts