< Back
Kerala

Kerala
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി; ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും
|13 Jan 2025 7:19 AM IST
പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം
കോഴിക്കോട്: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകൾ അടച്ചിടുന്നത്.
കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് സമരം.