< Back
Kerala
Petrol pump strike in kerala from tonight
Kerala

ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പ് സമരം; നാളെ രാവിലെ ആറ് മണി വരെ തുറക്കില്ല

Web Desk
|
31 Dec 2023 7:04 AM IST

കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും തുറന്നുപ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. രാത്രി എട്ട് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയാണ് സൂചനാ സമരം. പെട്രോൾ പമ്പുകളിൽ നടക്കുന്ന സാമൂഹികവിരുദ്ധ അക്രമങ്ങൾ തടയുക ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങളാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഉന്നയിക്കുന്നത്.

സമരത്തിന്റെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും എന്നത്തേയും പോലെ തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചു.

സമരം വലിയ രീതിയിൽ ജനങ്ങളെ ബാധിക്കുമെന്നു മനസിലാക്കിയാണ് കെ.എസ്.ആർ.ടി.സി പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ചെയർമാൻ നിർദേശം നൽകിയിരിക്കുന്നത്.

ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നീ ഔട്ട്‌ലെറ്റുകളുടെ സേവനമാണ് 24 മണിക്കൂറും ലഭ്യമാവുകയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

Similar Posts