< Back
Kerala
പിഎഫ്ഐ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നു; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണം
Kerala

പിഎഫ്ഐ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നു; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണം

Web Desk
|
22 Sept 2022 11:05 PM IST

പിഎഫ്ഐ പ്രത്യേക വിഭാഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. പിഎഫ്ഐ പ്രത്യേക വിഭാഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചു. നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പോപ്പുലർ ഫ്രണ്ടിനെതിരായ അതീവ ഗുരുതര ആരോപണം എൻഐഎ ഉന്നയിച്ചിരിക്കുന്നത്. തീവ്രവാദ സംഘടനകളായ ഐഎസ്, അൽ ക്വയ്ദ, തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പിഎഫ്ഐ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം.

അബ്ദുൽ സത്താർ, സിഎ റഊഫ് എന്നീ രണ്ടുപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സർക്കാർ നയങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ഒരു പ്രത്യേക വിഭാഗത്തിനിടെ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നും എൻഐഎ പറയുന്നു.

ഇന്നത്തെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തണം. ഡിജിറ്റൽ തെളിവുകൾ പരിശോധനക്ക് വിധേയമാക്കണം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അതിനാൽ പ്രതികളെ റിമാൻഡിൽ വിടണമെന്നും എൻഐഎ ആവശ്യപ്പെട്ടു. പത്ത് പ്രതികളെ റിമാൻഡ് ചെയ്യാനാണ് എൻഐഎ ഇന്ന് റിപ്പോർട്ട് നൽകിയത്.

Related Tags :
Similar Posts