Kerala

Kerala
പി.എഫ്.ഐ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്: നിരുപാധികം മാപ്പ് പറഞ്ഞ് സർക്കാർ
|23 Dec 2022 1:50 PM IST
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഹൈക്കോടതിയിൽ സർക്കാർ നിരുപാധികം ക്ഷമ ചോദിച്ചു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്.
റവന്യൂ റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിലുടേ കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചത് ഗൗരവമാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് സർക്കാർ സത്യവാങ്മൂലം സ്വീകരിച്ചു. കേസ് ജനുവരി 17ന് വീണ്ടും പരിഗണിക്കും.