< Back
Kerala

Kerala
പി.ജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്; സമരക്കാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തിയേക്കും
|15 Dec 2021 6:28 AM IST
ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്നാണ് ഡോക്ടർമാരുടെ നിലപാട്
അത്യാഹിത വിഭാഗങ്ങൾ മുടക്കിയുള്ള പി.ജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേയ്ക്ക് കടന്നു. സർക്കാർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വർധന തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്നാണ് ഡോക്ടർമാരുടെ നിലപാട്.
307 ജൂനിയർ ഡോക്ടർമാരെ ആരോഗ്യ വകുപ്പ് നിയമിച്ചെന്നും സർക്കാർ വാക്ക് പാലിച്ചെന്നും സമരം നിർത്തണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ രാഷ്ട്രീയ ഇടപെടൽ താല്പര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യമന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രോഗികളെ സമരം ബാധിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്.