< Back
Kerala
ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും;  ഹണി അലി  എക്‌സൈസ് പിടിയിൽ
Kerala

ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ഹണി അലി എക്‌സൈസ് പിടിയിൽ

Web Desk
|
29 March 2024 5:15 PM IST

ദുഖവെള്ളി ബിവറേജ് അവധി മുതലെടുത്ത് അലി പദ്ധതിയിട്ടത് വൻ മദ്യവിൽപന

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ. ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫോൺ വിളിച്ചാൽ ആവശ്യക്കാർക്കായി മദ്യം ബൈക്കിൽ എത്തിച്ചുനൽകുന്നതായിരുന്നു അലി ഹൈദ്രോസിന്റെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന് സാധിച്ചിരുന്നില്ല. ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വൻ മദ്യവിൽപനയാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസിൽ അയച്ച് വൻതോതിൽ ഇയാൾ മദ്യശേഖരണം നടത്തിയിരുന്നു.

Similar Posts