< Back
Kerala

Kerala
ഫോണ്‍ വിളി വിവാദം; എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് പി.സി ചാക്കോ
|21 July 2021 10:35 AM IST
'മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാന്‍, പീഡന പരാതി പരിഹരിക്കാന്‍ ശ്രമിച്ചില്ല'
ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. പീഡന പരാതി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു.
ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.
പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. ഫോണ്‍ വിളി വിവാദത്തില്‍ വീണ്ടും വിശദീകരണം നല്‍കും.