< Back
Kerala
Phone tapping,kerala, PV Anwar,kerala,പി.വി അന്‍വര്‍,
Kerala

ഫോൺചോർത്തൽ: പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

Web Desk
|
24 March 2025 11:39 AM IST

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടേയും ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു.എന്നാൽ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു.ഹരജി മെയ് 22ന് വീണ്ടും പരിഗണിക്കും. നിയമവിരുദ്ധമായി താൻ ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നുമാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രൻ്റെ ഹരജിയിലെ വാദം.




Similar Posts