< Back
Kerala
വിചാരണയ്ക്കിടെ ഫോട്ടോ നഷ്ടമായി; വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവങ്ങൾ
Kerala

വിചാരണയ്ക്കിടെ ഫോട്ടോ നഷ്ടമായി; വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവങ്ങൾ

Web Desk
|
22 July 2022 2:53 PM IST

വിദേശ വനിതയുടെ കൊലപാതക കേസ് വിചാരണയ്ക്കിടെ നഷ്ടമായ ഫോട്ടോ പിന്നീട് കോടതിക്കുള്ളില്‍ വച്ച് തന്നെ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം:തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവങ്ങൾ. വിദേശ വനിതയുടെ കൊലപാതക കേസ് വിചാരണയ്ക്കിടെ ഫോട്ടോ നഷ്ടമായി.ഫോട്ടോ നഷ്ടമായതിന് അഭിഭാഷകരെയടക്കം കോടതി തടഞ്ഞ് വച്ചു. അഭിഭാഷകര്‍ പുറത്ത് പോകരുതെന്ന് കോടതി നിർദേശം നല്‍കുകയായിരുന്നു. പിന്നീട് കോടതിക്കുള്ളില്‍ വച്ച് തന്നെ ഫോട്ടോ കണ്ടെത്തി.

വിചാരണ നടക്കുന്നതിനിടെ 21 ഫോട്ടോകളില്‍ ഒന്ന് കാണാതാവുകയായിരുന്നു. എട്ട് അഭിഭാഷകരെയാണ് കോടതി മുറിയിൽ തടഞ്ഞുവച്ചത്. രണ്ട് മണിക് ശേഷം റിപ്പോർട്ട് നൽകാൻ കോടതി ജീവനക്കാർക്ക് നിർദേശം നല്‍കിയിരുന്നു. അതിനിടെയാണ് ഫോട്ടോ കണ്ടെത്തിയത്.

Related Tags :
Similar Posts