< Back
Kerala

Kerala
എനിക്ക് ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി
|29 April 2021 6:37 PM IST
ജയം പ്രതീക്ഷിച്ച് മനപായസം ഉണ്ണുന്നെണ്ടെങ്കിൽ അതിന് തടസം താൻ നിൽക്കുന്നില്ലെന്നും യുഡിഎഫിനെ ഉന്നം വെച്ച് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തുടർ വിജയം ഉറപ്പെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷകളുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തെരെഞ്ഞെടുപ്പ് വിജയത്തെകുറിച്ച് തനിക്കൊരു സംശയവുമില്ല.
കഴിഞ്ഞ തവണ എത്രയാണോ തങ്ങൾ നേടിയത് അതിനേക്കാളും കൂടുതൽ സീറ്റ് നേടുമെന്ന് തനിക്ക് അന്നും ഇന്നും ഉറപ്പുണ്ട്. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജയം ഉറപ്പെന്ന് പറയുന്നത് എന്ന ചോദ്യത്തിന് തനിക്ക് ജനങ്ങളിൽ നല്ല വിശ്വാസമുണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ, വിജയം പ്രതീക്ഷിച്ച് മനപായസം ഉണ്ണുന്നെണ്ടെങ്കിൽ അതിന് തടസം താൻ നിൽക്കുന്നില്ലെന്നും യുഡിഎഫിനെ ഉന്നം വെച്ച് മുഖ്യമന്ത്രി പറഞ്ഞു.